തെമ്മാടിക്കുഴിയിലടയ്ക്കപ്പെട്ട ഒരു എലി!!

Thursday, April 15, 2010

പോസ്റ്റോഫീസുകളില്‍ തളയ്ക്കപ്പെടുന്ന ജീനിയസുകള്‍!!

ഞാന്‍ യാദൃച്ഛികമായി ചെന്നുകയറിയ ഒരു ബ്ലോഗില്‍ രണ്ടുദിവസം മുഴുവന്‍ കുത്തിയിരുന്ന് ഒരുപാട് വായിച്ചു. തികച്ചും ഇന്‍ഫര്‍മേറ്റീവായ ധാരാളം പോസ്റ്റുകള്‍! വെറുതേയല്ല, ഒന്നുചില്ല്വാനും വര്‍ഷങ്ങള്‍ കൊണ്ട് മൂന്നു ലക്ഷത്തിലധികം സന്ദര്‍ശകര്‍ കയറിയിറങ്ങിയത്!

ഈ പോസ്റ്റിന്റെ കാതല്‍ ആ മഹിമ വിളമ്പലല്ല. ഒരുപാടുനാളായി തോന്നിയ ഒരു കൊച്ചുകാര്യം പറയാന്‍ ആ ബ്ലോഗ് ഒരു നിമിത്തമായെന്നു മാത്രം. വളച്ചുകെട്ടില്ലാതെ കാര്യം പറയാം. മുതിര്‍ന്നവരെപ്പോലും അതിശയിപ്പിക്കുന്ന ബുദ്ധിശക്തി കാട്ടി കമന്റുകളില്‍ സജീവമായി ഇടപെടുന്ന ഹിതയെന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഈ പോസ്റ്റിന് കാരണം. അവള്‍ പോസ്റ്റല്‍ അസിസ്റ്റന്റ് ടെസ്റ്റ് പാസായി ട്രൈനിംഗിലാണത്രെ! പല ഗണിത ഗണിതേതര പ്രശ്നങ്ങളും നിഷ്പ്രയാസം കൈകാര്യം ചെയതുകാണുന്ന ഇത്തരം മിടുക്കികളും മിടുക്കന്മാരും അവരുടെ ബുദ്ധി മരവിപ്പിക്കുന്നത്, പോസ്റ്റ് ഓഫീസുകളിലെ ഗുമസ്ത വേഷത്തിലാണെന്നത്, ഇങ്ങ് ഇന്ത്യയില്‍ മാത്രമേ കാണൂ...


ജയശ്രീ, എന്റെ ക്ലാസ്മേറ്റായിരുന്നു. എസ്.എസ്.എല്‍.സിക്ക് അറുന്നൂറില്‍ അഞ്ഞൂറ്റെഴുപതോ മറ്റോ മാര്‍ക്കു വാങ്ങിയ അവള്‍ക്ക് പത്തൊന്‍പതാം വയസ്സില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലികിട്ടിയതാണ്. അപാരമായ ഗണിതബുദ്ധി പ്രകടിപ്പിച്ചിരുന്ന അവള്‍ ഇന്ന് ഏതോ പോസ്റ്റാപ്പീസില്‍ കത്തുകളും മണിയോര്‍ഡറുകളുമായി മല്ലിടുന്നുണ്ട്. എട്ടാം ക്ലാസ്സില്‍ വെച്ച് രാമാനുജന്‍സംഖ്യകള്‍ പോലെ വ്യത്യസ്ത സംഖ്യകളുടെ ക്യൂബുകളുടെ തുകയായെഴുതാതാവുന്ന ഒരുപാട് ജോടികള്‍ എഴുതിക്കൊണ്ടു വന്ന്, കണക്കുമാഷ് ശ്രീധരനുണ്ണിയെ അമ്പരപ്പിച്ചവളാണ് കക്ഷി.

എന്താണിങ്ങനെ? പോസ്റ്റാപ്പീസിലെ ഗുമസ്തപ്പണിക്ക് സാദാ ബുദ്ധി പോരേ?

ഞാന്‍ ഷെര്‍ലക്ക് ഹോംസ്!

സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള എന്റെ സൂക്ഷ്മനിരീക്ഷണം ഒരുപാടുപേരെ അലോസരപ്പെടുത്തിയേക്കാം..!
എങ്കിലും..
ഞാന്‍ കണ്ടതു പറയും,
തോന്നിയതെഴുതും..!
ജാഗ്രതൈ!